സ്വര്‍ണവില മുകളിലേക്ക്; ഇന്നു കൂടിയത് 120 രൂപ
Posted On February 1, 2024
0
264 Views

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 5,815 രൂപയും പവന് 46,520 രൂപയുമായി.
ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്നിരുന്നു. തിങ്കളാഴ്ചയും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ആഗോള വിപണികളിലെ വില മാറ്റങ്ങളാണ് പ്രാദേശിക സ്വർണ വിപണിയില്‍ പ്രതിഫലിക്കുന്നത്.