നാലാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു; കര്‍ഷകരുടെ സമരം തുടരും
സർക്കാരിന്റെ കാർഷികവിരുദ്ധ നയങ്ങള്‍ക്കെതിരായ കർഷകരുടെ സമരം തുടരും. കർഷക നേതാക്കളും മന്ത്രിമാരും തമ്മിലുള്ള നാലാം വട്ട ചർച്ചയും പരാജയപ്പെട്ടു.
കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങള്‍ കർഷകർ തള്ളി. കേന്ദ്രത്തിന്റെ നിർദേശങ്ങളില്‍ കർഷകർക്ക് ഗുണമുള്ള ഒന്നും തന്നെയില്ലെന്ന് നേതാക്കള്‍ പറഞ്ഞു. അഞ്ചുവർഷത്തേക്ക് കരാർ അടിസ്ഥാനത്തില്‍ താങ്ങുവിലയുറപ്പാക്കി അഞ്ച് തരം വിളകള്‍ സംഭരിക്കാം എന്നാണ് കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിർദേശം.കാർഷിക രംഗത്തെ വിദഗ്ധരുമായും സമരത്തിനില്ലാത്ത മറ്റു കർഷക സംഘടനകളുമായും നടത്തിയ കൂടിയാലോചനകള്‍ ശേഷമാണ് നിർദേശം തള്ളുന്നതായി കർഷക നേതാക്കള്‍ അറിയിച്ചത്.നാലാം വട്ട ചർച്ചയില്‍ സര്‍ക്കാര്‍വെച്ച നിര്‍ദേശത്തില്‍ കര്‍ഷകര്‍ക്ക് ഗുണമുള്ള ഒന്നുമില്ല. തങ്ങളുടെ സമരം തുടരുമെന്നും കർഷകർ വ്യക്തമാക്കി.
സര്‍ക്കാരിന്റെ മറുപടിക്കായി കർഷകർ നാളെ കൂടി കാത്തിരിക്കും.അനുകൂല സമീപനം ഉണ്ടായില്ലെങ്കില്‍ ഡല്‍ഹി ചലോ മാർച്ച് പുനഃരാരംഭിക്കും എന്നും കർഷകർ വ്യക്തമാക്കി. ശംഭു അതിർത്തിയില്‍ കര്‍ഷകര്‍ക്കു നേരേയുള്ള പോലീസ് അതിക്രമത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും കർഷക നേതാക്കള്‍ ആവശ്യപ്പെട്ടു. നാലാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ കേന്ദ്രസർക്കാർ ആശങ്കയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർഷകരുടെ സമരം തിരിച്ചടി ഉണ്ടാക്കും എന്നാണ് ബി.ജെ.പി വിലയിരുത്തല്‍ .