സന്ദേശ്ഖാലി കേസ്: തൃണമൂല്‍ നേതാവ് ഷാജഹാൻ ശൈഖ് അറസ്റ്റില്‍
പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങളില്‍ മുഖ്യപ്രതിയായ തൃണമൂല്‍ നേതാവ് ശൈഖ് ഷാജഹാൻ അറസ്റ്റിലായി. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം, ഭൂമി കൈയേറ്റം തുടങ്ങിയ ആരോപണങ്ങളാണ് ഷാജഹാൻ ശൈഖിനും കൂട്ടാളികള്‍ക്കുമെതിരെയുള്ളത്.
ഒളിവില്‍ കഴിഞ്ഞിരുന്ന ഷാജഹാനെ നോർത്ത് 24 പർഗാനാസ് ജില്ലയില്‍ നിന്ന് ബുധനാഴ്ച അർധരാത്രിയോടെ ബംഗാള്‍ പോലീസിന്റെ പ്രത്യേക സംഘമാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ ബംഗാളിലുടനീളം വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികള്‍ ഉയർത്തിയിരുന്നത്.
ഷാജഹാൻ ശൈഖിനെ അറസ്റ്റ്ചെയ്യാൻ സംസ്ഥാന പോലീസിനുപുറമേ ഇ.ഡി.ക്കും സി.ബി.ഐ.ക്കും അധികാരമുണ്ടെന്ന് കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാള്‍ പോലീസ് ഇയാളെ പിടികൂടിയിരിക്കുന്നത്.