ഇത് ഹക്കീം ഷാജഹാന്റെ പൂഴി കടകന്‍
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിച്ച ഹക്കീം ഷാജഹാന് ചിത്രം കടകന്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം…തുടക്കം മുതല്‍ അവസാനം വരെ ഒരു മിനിറ്റ് പോലും പ്രേക്ഷകന് സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നാത്ത വിധമുള്ള മേക്കിങ്.. ഒരു മസ്റ് വാച്ച് തീയറ്റര്‍ മൂവി തന്നെയാണ് ഇത്. .
ആദ്യത്തെ കയ്യടി സംവിധായകന് സജില്‍ മമ്പാടിന് ഉള്ളത് തന്നെയാണ് ഒരു 24 കാരന്റെ് മികവ് ആയിരുന്നില്ല ചിത്രത്തിന് …ഒരു പക്കാ എക്സ്പീരിയന്സ്ഡ്് സംവിധായകന്റെ എല്ലാ സംവിധാന മികവോടെയും എത്തിയ ചിത്രം… കയറു പൊട്ടിച്ചപോലെയും കടുകു വറുക്കുന്നതു പോലെയും ചിതറിത്തെറിക്കുന്ന ഫൈറ്റ് സീന്‍ കൊണ്ട് ആദ്യ മണിക്കൂറില്‍ ഒപ്പം കളിച്ച് വളര്‍ന്ന കൂട്ടുകാര്‍ക്കിടയിലേക്ക് വെറുതെ ക്യാമറ ഓണ്‍ ചെയ്ത് വെച്ച് സ്റ്റാര്‍ട്ടും കട്ടും മാത്രം പറയുന്നത്രയും എളുപ്പമാണ് സംവിധായകന്റെ ജോലി എന്ന് കാഴ്ചക്കാര്‍ക്ക് തോന്നിപ്പിച്ചതിന്. സിനിമയുടെ ബാക്കി ഭാഗത്ത് മുഴുവന്‍ പ്രേക്ഷകന്റെ ഒരു മിനുട്ടു പോലും നഷ്ടപ്പെടുത്താതെ മുള്‍മുനയില്‍ നിര്‍ത്തിയതിന്!
നിലമ്പൂരിലെ നിയമവിരുദ്ധമായ മണല്‍ക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയം. ‘കടകന്‍’ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് മണല്‍മാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ്.
മികച്ച ദൃശ്യാവിഷ്കാരം കിടിലന്‍ സൗണ്ട് ട്രാക്ക് മാസ് ആക്ഷന്‍ രംഗങ്ങള്‍ എല്ലാം മികച്ചത്. ..പക്കാ മാസ് ആക്ഷന്‍ രംഗങ്ങള്‍ക്കിടയില്‍ മുഴുവന്‍ സമയവും നമ്മെ പിടിച്ചിരിത്തിക്കുന്ന രീതിയിലുള്ള ബാഗ്രൗണ്ട് സ്കോര്‍..
ഇനി ചിത്രത്തിന്റെ നായകന് ഹക്കീം ഷാജഹാനിലേക്ക് വന്നാല്‍ ഒരു നെക്സ്റ്റ് ലെവല്‍ ആക്ഷന്‍ ഹീറോ ഇന്‍ ഔര്‍ മലയാളം ഫിലീം ഇന്‍ഡസ്ടീ…തീര്‍ത്തും കൈയ്യടി അര്‍ഹിക്കുന്ന പ്രകടനമായിരുന്നു ഹക്കീമിന്റേത്.
ഹക്കീം ഷാജഹാന് ആദ്യ നായക പരിവേഷത്തില്‍ എത്തുന്ന ചിത്രം തീര്‍ത്തും പ്രശംസനീയം തന്നെയാണ്.
പ്രണയവിലാസത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ നടനാണ് ഹക്കീം ഷാജഹാന്. തന്റെ കഥാപാത്രത്തെ അടുത്തറിഞ്ഞ് അഭിനയിക്കാന്‍ ഹക്കീമിനായിട്ടുണ്ട്. പ്രത്യേകിച്ച് ആക്ഷന്‍ രംഗങ്ങളിലെ ഹക്കീമിന്റെ പ്രകടനം. സിനിമയുടെ ക്ലൈമാക്സ് രംഗത്തിലുള്ള സംഘട്ടനത്തില്‍ പ്രക്ഷകരുടെ കൈയടി ആവോളം നേടുന്നുണ്ട് ഹക്കീമിന്റെ പ്രകടനം.
ഹക്കിം ഷാജഹാന് പുറമെ ഹരിശ്രീ അശോകന്, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, മണികണ്ഠന് ആര് ആചാരി, സൂരജ്,വിജയകൃ്ഷ്ണന്‍,ബിബിന്‍ പെരുമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, സിനോജ് വര്‍ഗീസ്, ഗീതി സംഗീത തുടങ്ങി പ്രധാന റോളില്‍ എത്തിയവര്‍ മുതല്‍ ഒരോ ചെറിയ കഥാപാത്രങ്ങളുടെയും പ്രകടനം എടുത്തു പറയുക തന്നെ വേണം.
നായകന്റെ അച്ഛനായാണ് ഹരിശ്രീ അശേകന് സിനിമയിലെത്തുന്നത്.. അച്ഛന്റെയും മകന്റെയും വഴക്കുകള്‍ക്കിടയില്‍ കൂടി അചഛന് മകന് ബന്ധവും ചിത്രം എടുത്ത് കാട്ടുന്നുണ്ട്..ചിത്രത്തില്‍ ഹക്കീമി്ന്റെ നായികകയായെത്തുന്ന സോനയും തന്റെ കഥാപാത്രത്തെ ഭദ്രമാക്കിയിട്ടുണ്ട്.പിന്നെ എടുത്ത് പറയേണ്ടത് ചിത്രത്തില്‍ പോലീസുകാരന്റെ റോളിലെത്തിയ രഞ്ജിത്തിന്റേയാണ്.നായകനും കൂട്ടാളികള്‍ക്കും പുറകേ തന്നെ കൂടി അവരെ പിടിക്കാന്‍ നടക്കുന്ന രഞ്ജിത്തിന്റെ പോലീസ് കഥാപാത്രവും തീര്‍ത്തും കയ്യടി അര്‍ഹിക്കുന്നത് തന്നെ.ചിത്രത്തിലെ ഒരോ സീനുകളും പ്രക്ഷന് ഗൂസ്ബമ്സ് നല്കുന്ന രീതിയിലെടുത്ത ക്യാമറമാനെ ഒരിക്കലും വിട്ടുപോകാന്‍ പാടില്ല.മേക്കിങ്ങിന്റെ കാര്യത്തിലും വീ കാന്‍ ഗീവ് ദം എ ഫുള്‍ മാര്‍ക്ക്…
ജാസിന് ജസീലിന്റെ ഛായാഗ്രഹണവും മീര്‍ മുഹമ്മദിന്റെ ചിത്രസംയോജനവും സിനിമയെ മുഷിപ്പില്ലാതെ ആക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് നല്കുന്ന ജീവന് വളരെ വലുതാണ്. സംഘട്ടന രംഗങ്ങളിലെ പശ്ചാത്തല സംഗീതം പ്രത്യേക പ്രശംസ നേടുന്നതുമാണ്.
സജില്‍ മമ്പാടിന്റെ കഥക്ക് ബോധി, എസ്.കെ. മമ്പാട് എന്നിവരുടെ തിരക്കഥ കൂടി ചേര്‍ന്നപ്പോള്‍ ചേരേണ്ടത് ചേരുംപടി ചേര്‍ന്നു എന്നത് പോലെ ആയി.
സ്ഥിരം നായക പ്രതിനായക യുദ്ധം തന്നെയാണ് സിനിമ പറയുന്നതെങ്കിലും മുഷിപ്പില്ലാതെ സിനിമ പ്രേക്ഷകരോട് സംവദിക്കുന്നത് വലിയ ആശ്വാസമാണ് പകരുന്നത്. ചാലിയാറില്‍ നിന്ന് മണല്‍ കടത്തല്‍ കച്ചവടമാക്കിയ സുല്‍ഫിയും കൂട്ടരും. അവര്‍ക്കെതിരായി മറ്റൊരു സംഘം. അവിടെയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍. അവിടേക്ക് സ്ഥലം മാറി വരുന്ന സിഐ രാജീവ്. തുടര്‍ന്ന് ഉണ്ടാകുന്ന സംഘര്‍ഷങ്ങളും കലഹങ്ങളുമാണ് കടകന്‍ പറയുന്നത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകളും അദ്ഭുതങ്ങളും ഒന്നും സംഭവിക്കുന്നില്ലെങ്കിലും അച്ചടക്കത്തോടെ സിനിമ ഒരുക്കാന്‍ സംവിധായകനായിട്ടുണ്ട്. അപ്പോഴും കിടിലന്‍ സംഘട്ടന രംഗങ്ങള്‍ ആവേശത്തെ ഒട്ടും ചോര്‍ത്തുന്നില്ല എന്നതാണ് ശ്രദ്ധേയം.
മലബാറിനെയും ചാലിയാറിനെയും അറിഞ്ഞവര്‍ക്ക് ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു സിനിമയായിരിക്കും ‘കടകന്‍’ എന്നതില്‍ യാതൊരു സംശവുമില്ല…തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു ചിത്രത്തിന്റെ കഥപറച്ചില്‍. മികച്ച ദൃശ്യാവിഷ്ക്കാരത്തോടും കിടിലന്‍ സൗണ്ട് ട്രാക്കോടും മാസ് ആക്ഷന്‍ രംഗങ്ങളോടും കൂടിയെത്തിയ ചിത്രം തീയേറ്റര്‍ കീഴടക്കും എന്നതില്‍ യാതൊരു സംശയവുമില്ല.