ആർഭാടമില്ലാതെ അനിൽ അംബാനി എത്തി; പാപ്പരായി മാറിയ അനിയനെ മുകേഷ് സഹായിച്ചില്ലേ???
ഇന്ത്യയിലെ ഏറ്റവും വലിയ ധനികരുടെ പേര് പറയുമ്പോൾ ആദ്യം കേൾക്കുന്ന പേരാണ് അംബാനി എന്നത്. ടാറ്റ, ബിർള, അദാനി ഒക്കെ പിന്നീട് വരുന്നുള്ളൂ. അംബാനി എന്ന പേര് കേള്‍ക്കുമ്ബോള്‍ തീർച്ചയായും മുകേഷ് അംബാനിയെ തന്നെയാണ് എല്ലാവരും ഓർക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരില് ഒരാളാണ് മുകേഷ് അംബാനി. എന്നാല്‍ അദ്ദേഹത്തിന്റെ അനിയൻ അനില്‍ അംബാനി ഇപ്പോൾ അത്രക്ക് പ്രശസ്തനല്ല. പക്ഷെ ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായിരുന്നു അനില്‍ അംബാനി. അന്ന് മുകേഷ് അംബാനി മുൻനിരയിൽ ഉണ്ടായിരുന്നില്ല.
ഒരു സിനിമാ കഥ പോലെയായിരുന്നു അനില്‍ അംബാനിയുടെ വളർച്ചയും തകർച്ചയും. ശതകോടീശ്വരനില്‍ നിന്നും പാപ്പരായ ആ കഥ ഏത് മനുഷ്യനിലും ആശ്ചര്യം ജനിപ്പിക്കും.
ഏത് പാവപ്പെട്ട മനുഷ്യനും കഠിനാധ്വാനം കൊണ്ട് ബിസിനസ്സ് സാമ്രാജ്യം പടുത്തുയർത്താമെന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ച് കൊടുത്ത വ്യക്തിയാണ് ഇവരുടെ അച്ഛൻ ധീരുഭായി അംബാനി. തന്റെ 17 ആം വയസിലാണ് ധീരുഭായ് അംബാനി ഏദനിലെ ബ്രിട്ടീഷ് കോളനിയിലേക്ക് കുടിയേറിയത്. തുടക്കത്തില്‍ പെട്രോള്‍ പമ്ബിൽ 300 രൂപക്ക് ജോലി ചെയ്ത അയാളാണ് ധീരുഭായ് അംബാനി. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയ ധീരുഭായി അംബാനി 1960കളിലാണ് റിലയൻസ് ടെക്സ്റ്റൈല്‍ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്ബനി തുടങ്ങുന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ബിസിനസ്സ് നന്നായി വളർന്നു. വലിയൊരു സാമ്രാജ്യം തന്നെ അദ്ദേഹം കെട്ടിപ്പടുത്തു.
2022ലാണ് ധീരുഭായി അംബാനിയുടെ മരണം. മരണ ശേഷം മക്കളായ മുകേഷും അനിലും തമ്മില്‍ ചെറിയ പ്രശ്നങ്ങൾ ഉണ്ടായി. അച്ഛനുണ്ടാക്കിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയായിരുന്നു തർക്കം.
ചേട്ടനും അനുജനും തമ്മിലുള്ള തർക്കം രൂക്ഷമായപ്പോള്‍ 2006ല്‍ റിയലൻസിൽ ഭാഗം വെക്കൽ നടന്നു. മുകേഷിന്റെ നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ,അനില്‍ നയിക്കുന്ന റിലയൻസ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് എന്നിങ്ങനെയായിരുന്നു വിഭജനം. ജ്യേഷ്ഠനായ മുകേഷ് അംബാനിക്ക് പാരമ്ബര്യ ബിസിനസ്സുകളായ പെട്രോളിയം,ഇൻഫ്രസ്ട്രക്ച്ചർ തുടങ്ങിയ ലഭിച്ചപ്പോള്‍ അനിലിന് ലഭിച്ചത് റിലൻസ് ക്യാപ്പിറ്റല്‍സ്, ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയവയാണ്.
ബിസിനസ്സ് സാമ്രാജ്യത്തിലേക്ക് തനിച്ച് കാലടുത്ത് വച്ചതോടെ അനില്‍ അംബാനിയാണ് പെട്ടെന്ന് വളർന്നത്. 2008ല്‍ 42 ബില്യണ്‍ ഡോളർ ആസ്തിയുള്ള ലോകത്തിലെ ആറാമത്തെ ധനികനായി അനില്‍ മാറുകയും ചെയ്തു.
സിനിമാ മേഖലയിലും അനില്‍ കണക്കില്ലാതെ കാശിറക്കി. രാജ്യത്താകമാനം സിനിമാ തിയറ്ററുകള്‍ തുടങ്ങാനും സിനിമ നിർമിക്കാനും കോടികളാണ് അനില്‍ ചിലവഴിച്ചത്. എല്ലാവർക്കും മൊബൈല്‍ എന്ന ആശയവുമായി 2002ലാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് രംഗത്തെത്തുന്നത്. സിഡിഎംഎ സാങ്കേതിക വിദ്യയിലൂടെ മൊബൈല്‍ ഫോണ്‍ ടെക്നോളജി ഏറ്റവും ചെലവ് കുറഞ്ഞതാക്കും എന്നായിരുന്നു വാഗ്ദാനം. മുകേഷ് അംബാനിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും സ്വത്ത് ഭാഗം വച്ചപ്പോള്‍ അത് അനില്‍ അംബാനിക്കാണ് കിട്ടിയത്. തുടക്കത്തില്‍ വലിയ മുന്നേറ്റം നടത്താല്‍ റിലയൻസിന് കഴിഞ്ഞു. പക്ഷെ കാലത്തിന് ഒപ്പിച്ച് മാറ്റങ്ങൾ വരുത്താത്തത് വലിയ തിരിച്ചടിയായി മാറി. 2015 ൽ മുകേഷ് ജിയോ കൂടി പ്രഖ്യാപിച്ചതോടെ അനിലിന്റെ റിലയൻസ് കമ്യൂണിക്കേഷൻസ് തകർന്നു തരിപ്പണമായി.
2008ല്‍ ലോകത്തെ ഏറ്റവും വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധിപനായിരുന്നു അനിലെങ്കിലും അത് അധികകാലം നീണ്ടു നിന്നിരുന്നില്ല എന്നതാണ് വാസ്തവം. 2010 മുതല്‍ അനിലിന്റെ തകർച്ച ആരംഭിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയിലെ ടെലികോം കമ്ബനിയായ എംടിഎനുമായുള്ള ബിസിനസ് ഇടപാടില്‍ അനിലിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റി. 2011-ലെ 2 ജി അഴിമതിയുടെ പശ്ചാത്തത്തില്‍ അനില്‍ അംബാനിയെ ചോദ്യം ചെയ്യുകയും ചെയ്തതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്കാണ് അനില്‍ അംബാനിയുടെ സാമ്രാജ്യം കടപുഴകി വീണത്.
ബിസിനസ്സ് സാമ്രാജ്യം നിലനിർത്താൻ ചൈനീസ് ബാങ്കുകളില്‍ നിന്നുള്ള വ്യക്തിഗത ഗ്യാരണ്ടിയില്‍ 1.2 ബില്യണ്‍ ഡോളർ വായ്പയെടുത്ത് നടത്തിയ ശ്രമങ്ങളും പരാജയത്തിലാണ് കലാശിച്ചത്. ഒടുവില്‍ 2020-ല്‍ അനില്‍ അംബാനി പാപ്പരത്തം പ്രഖ്യാപിക്കുകയും ലണ്ടനിലെ കോടതിയിൽ ബാങ്കുകള്‍ സമർപ്പിച്ച കേസിൽ തന്റെ നിക്ഷേപം പൂജ്യമാണെന്ന് പറയുകയും ചെയ്തു.
ബിസിനസ്സിൽ നടക്കുന്ന കാര്യങ്ങൾ കുറച്ചെങ്കിലും മുൻകൂട്ടി കാണാൻ കഴിയാതെ പോയതാണ് അനില്‍ അംബാനിയുടെ ബിസിനസ്സ് സാമ്രാജ്യത്തെ തകർത്തത്. ഊഹക്കച്ചവടങ്ങളും, വിപണിയെ കുറിച്ചുള്ള തെറ്റായ വിലയിരുത്തലും കാരണം ആയ ബിസിനസ് സാമ്രാജ്യം തകർന്നു വീണു.
ഇപ്പോൾ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും പ്രീ-വെഡ്ഡിങ് ആഘോഷ പരിപാടികളില്‍ അനില്‍ അംബാനി കുടുംബത്തോടൊപ്പം പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വളരെ സിംപിൾ ആയ വേഷത്തിലാണ് അദ്ദേഹം എത്തിയത്. സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത് കണ്ടിരുന്നു.
മുകേഷിന് കുറച്ച് പണം അനിയന് നൽകി കൂടെ എന്ന്. തിരികെ കിട്ടാൻ സാധ്യത ഇല്ല എന്ന അവസ്ഥയിലും അനിൽ അംബാനിക്കായി കോടിക്കണക്കിന് രൂപ മുകേഷ് ചെലവാക്കിയിട്ടുണ്ട്. ബിസിനസ്സ് തകർന്നപ്പോൾ അത് എങ്ങനെയെങ്കിലും നില നിരത്താൻ വേണ്ടിയാണ് മുകേഷ് രംഗത്ത് വന്നത്. പക്ഷെ ആ ശ്രമങ്ങൾക്കും അനിലിനെ രക്ഷിക്കാനായില്ല എന്നതാണ് സത്യം.