വ്യാജ അര്‍ബുദ മരുന്ന് വില്‍ക്കുന്ന സംഘം അറസ്റ്റില്‍; പിടിയിലായത് ആശുപത്രിയിലെ രണ്ട് ജീവനക്കാരുള്‍പ്പടെ ഏഴ് പേര്
ഡല്‍ഹിയില്‍ വ്യാജ അര്‍ബുദ മരുന്ന് വില്‍ക്കുന്ന സംഘം അറസ്റ്റില്‍. കാന്‍സര്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാരുള്‍പ്പടെ ഏഴ് പേരാണ് പിടിയിലായത്.
വിഫില്‍ ജെയിന് (46), സൂരജ് ഷാത് (28), നീരജ് ചൗഹാന് (38), തുഷാര്‍ ചൗഹാന് (28), പര്‍വേസ് (33), കോമള്‍ തിവാരി (39), അഭിനയ് കോഹ്ലി (30) എന്നിവരാണ് അറസ്റ്റിലായത്. സംഘാംഗങ്ങളില്‍ നിന്ന് നാലുകോടിയുടെ വ്യാജമരുന്നും നിര്‍മാണ ഉപകരണങ്ങളും പോലീസിന് ലഭിച്ചു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജമരുന്നുകള്‍ പിടികൂടിയത്.
ഡല്‍ഹിയിലെ ഗുരുഗ്രാം, മോത്തിനഗര്‍, യമുന വിഹാര്‍, സൗത്ത് സിറ്റി എന്നിവിടങ്ങളില്‍ പോലീസ് ഒരേസമയം പരിശോധന നടത്തിയാണ് വ്യാജമരുന്നുകള്‍ പിടിച്ചെടുത്തത്. ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രിയിലെ ജീവനക്കാരായ രണ്ടുപേര്‍ സംഘത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു.