നെന്മാറ – വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചു
Posted On March 30, 2024
0
276 Views
ഏപ്രില്‍ രണ്ടിന് ആഘോഷിക്കുന്ന നെന്മാറ – വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചതായി ഇരു ദേശങ്ങളിലേയും ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. എ.ഡി.എം ആണ് അനുമതി നല്‍കിയത്.
വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള ന്യൂനതകള്‍ പരിഹരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് അനുമതി ലഭിച്ചത്. നടപടിയുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്ബ് ജില്ലാ പോലീസ് മേധാവി സ്ഥലവും സമീപ പ്രദേശങ്ങളും പരിശോധിക്കുകയുണ്ടായി












