കണ്ണൂര് ലോക്സഭാ മണ്ഡലത്തില് ആദ്യ നാമനിര്ദേശ പത്രിക സ്വതന്ത്ര സ്ഥാനാര്ഥി കെ സി സലീം സമര്പ്പിച്ചു
Posted On April 3, 2024
0
348 Views
ലോക്സഭാ തിരഞ്ഞെടുപ്പില് ചൊവ്വാഴ്ച സ്വതന്ത്ര സ്ഥാനാര്ഥിയായി വളപട്ടണത്തെ പൊതു പ്രവര്ത്തകന് കെ സി സലീം മണ്ഡലത്തില് ആദ്യ നാമനിര്ദേശപത്രിക സമര്പ്പിച്ചു.ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കലക്ടറേറ്റില് എത്തി വരണാധികാരിയായ കലക്ടര് അരുണ് കെ വിജയന് മുമ്ബാകെയാണ് പത്രിക സമര്പ്പിച്ചത്.
തുടര്ന്ന് കലക്ടറുടെ മുന്നില് സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്കി. വളപട്ടണത്തെ മനുഷ്യാവകാശ പ്രവര്ത്തകനായ സലീം നിരവധി വ്യത്യസ്ത പ്രക്ഷോഭ പരിപാടികള്ക്ക് നേതൃത്വം നല്കിയിട്ടുണ്ട്.













