ശൈലജയ്ക്ക് അപരമാര്‍ മൂന്ന്, ഷാഫിക്കുമുണ്ട് രണ്ട്; രാഘവനും കരീമിനും അപര ശല്യം
ലോക്സഭ തെരഞ്ഞെടുപ്പിന് സ്ഥാനാർഥിയായി നാമനിർദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം വ്യാഴാഴ്ച കഴിഞ്ഞതോടെ ജില്ലയിലെ രണ്ട് സീറ്റുകളിലായി ആകെ പത്രിക നല്‍കിയത് 29 പേർ.
കോഴിക്കോട് ലോക്സഭ മണ്ഡലത്തിലേക്ക് 15 പേരും വടകര ലോക്സഭ മണ്ഡലത്തിലേക്ക് 14 പേരുമാണ് പത്രിക നല്‍കിയത്. അവസാന ദിവസം വടകര ലോക്സഭ മണ്ഡലത്തിലേക്ക് 10 പേരും കോഴിക്കോട്ടേക്ക് ഏഴ് പേരും പത്രിക നല്കി.
ഷാഫിയെ കൂടാതെ നാല് പേർ കൂടി വടകര ഉപവരണാധികാരിയ്ക്ക് പത്രിക നല്കി. വടകരയില്‍ കെകെ ശൈലജയ്ക്ക് മൂന്നും ഷാഫിക്ക് രണ്ടും അപരന്മാരുണ്ട്. കോഴിക്കോട് എളമരം കരീമിനും എംകെ രാഘവനും മൂന്ന് വീതം അപരന്മാരുണ്ട്.
വടകരയിൽ കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്ബില്‍ (ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്), പവിത്രൻ ഇ (ബി.എസ്.പി), പ്രഫുല്‍ കൃഷ്ണൻ (ബി.ജെ.പി), ഷാഫി (സ്വതന്ത്രൻ), ഷാഫി ടി പി (സ്വതന്ത്രൻ), മുരളീധരൻ (സ്വതന്ത്രൻ), അബ്ദുല്‍ റഹീം (സ്വതന്ത്രൻ), കെ കെ ലതിക (സി.പി.ഐ.എം), കുഞ്ഞിക്കണ്ണൻ (സ്വതന്ത്രൻ), ശൈലജ കെ (സ്വതന്ത്ര), ശൈലജ കെ കെ (സ്വതന്ത്ര), ശൈലജ പി (സ്വതന്ത്ര), സത്യപ്രകാശൻ സി (ബി.ജെ.പി) എന്നിവരാണ് സ്ഥാനാർത്ഥികൾ.