ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു
ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സ് (94) അന്തരിച്ചു. ‘ദൈവകണം’ എന്ന പുതിയ അടിസ്ഥാനകണികയുടെ അസ്തിത്വം പ്രവചിച്ച ശാസ്ത്രജ്ഞനാണ് പീറ്റര്‍ ഹിഗ്സ്.
1964-ലെ ഈ സുപ്രധാന കണ്ടെത്തലിന് 2013-ല്‍ അദ്ദേഹത്തിന് ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ആ കണികയ്ക്ക് ശാസ്ത്രലോകം അദ്ദേഹത്തിന്റെ പേരും നല്കി.
ഇംഗ്ലണ്ടിലെ ന്യൂകാസ്ല് അപ്പോണ്‍ ടൈനില്‍ ജനിച്ച ഹിഗ്സിന് ഹ്യൂസ് മെഡലും റുഥര്‍ഫോര്‍ഡ് മെഡലും ലഭിച്ചിട്ടുണ്ട്. എഡിന്‍ബറ സര്‍വകലാശാലയിലാണ് അദ്ദേഹം ഔദ്യോഗികജീവിതത്തില്‍ അധികകാലവും ചെലവിട്ടത്. അദ്ദേഹത്തോടുള്ള ആദരമായി സര്‍വകലാശാല 2012-ല്‍ ഹിഗ്സ് സെന്റര്‍ ആരംഭിച്ചിരുന്നു. ഹിഗ്സ് ബോസോണിന്റെ അസ്തിത്വം 2012-ല്‍ ഒരുസംഘം ശാസ്ത്രജ്ഞര്‍ തെളിയിക്കുകയും ചെയ്തിരുന്നു.