മനുഷ്യസ്നേഹികള്‍ക്ക് നന്ദിയറിയിച്ച് അബ്ദുള്‍ റഹിം
കോഴിക്കോട്: തനിക്കായി എല്ലാം മറന്ന് ഒരുമിച്ച മനുഷ്യസ്നേഹികള്‍ക്ക് നന്ദിയറിയിച്ച് സൗദി അറേബ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വർഷമായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹിം.
സൗദി എംബസി ഉദ്യോഗസ്ഥന് അറിയിച്ചത് ലോകമേ ഈ കരുണ മറക്കില്ലെന്ന് റഹിം പറഞ്ഞതായാണ്. പെരുന്നാള്‍ ദിനത്തില്‍ സൗദി ജയിലില്‍ നിന്ന് വിളിച്ച അബ്ദുള്‍ റഹിം അന്ന് 18 കോടി രൂപ സമാഹരിച്ചുവെന്നറിഞ്ഞപ്പോള് വിതുമ്ബിക്കരയുകയായിരുന്നു, തനിക്കുവേണ്ടി ലോകം ഒരുമയോടെ പ്രവർത്തിച്ചുവെന്നതാണ് മോചനത്തെക്കാളുപരി ഇയാളെ സന്തോഷിപ്പിക്കുന്നത്. സുമനസ്സുകളുടെ സഹായത്താല്‍ മോചനദ്രവ്യം മുഴുവനായും സമാഹരിക്കാൻ കഴിയുകയും തുടർന്ന് മോചനത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയുമാണ്. റഹിമിൻ്റെ മാതാവ് ഫാത്തിമയും സഹായം നല്കിയ എല്ലാവർക്കും നന്ദി അറിയിച്ചു.