എല്ലാ അഴിമതിക്കാരും ഒന്നിച്ചിരിക്കുന്നു’; ഇന്‍ഡ്യ സഖ്യത്തിനെതിരെ നദ്ദ
യുഡിഎഫും എല്‍ഡിഎഫും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. നിങ്ങള്‍ ഇന്‍ഡ്യ സഖ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിക്കാര്‍ക്ക് എതിരെയാണ്. അതിനാല്‍ എല്ലാ അഴിമതിക്കാരും ഒരുമിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കള്‍ ഒന്നുകില്‍ ജാമ്യത്തിലാണ് അല്ലെങ്കില്‍ ജയിലിലാണ് എന്നും നദ്ദ ആരോപിച്ചു.
15 വര്‍ഷം കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് എന്ത് കിട്ടിയെന്ന് നദ്ദ തിരുവനന്തപുരത്തെ ജനങ്ങളോട് ചോദിച്ചു. മോദി കേരളത്തെ വളരെ അധികം സ്നേഹിക്കുന്നു. കേരളത്തിന് വേണ്ടി നിരവധി പദ്ധതികള്‍ നടപ്പാക്കി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് കള്ളക്കടത്ത് നടത്തുകയാണ് എന്നും നദ്ദ ആരോപിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു നദ്ദ.