സ്വര്‍ണ്ണവിലയില്‍ വര്‍ധന; പവന് 160 രൂപ കൂടി
Posted On April 27, 2024
0
309 Views

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയില്‍ വർധന. ഒരു പവൻ സ്വർണത്തിന് 160 ഉയർന്ന് 53480 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6685 രൂപയാണ്.
18 കാരറ്റ് സ്വർണത്തിന്റെ വില 5580 രൂപയാണ്. അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാള്‍മാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
ഇന്നലെ 320 രൂപ ഉയർന്നിരുന്നു. ഈ മാസം 19ന് കുറിച്ച പവന് 54,520 രൂപയും ഗ്രാമിന് 6,815 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന വില.