തിരുവന്തപുരത്ത് ശക്തമായ കടലാക്രമണം; ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു
കള്ളക്കടല്‍ പ്രതിഭാസത്തെ തുടർന്ന് തിരുവനന്തപുരത്തിന്റെ വിവിധ മേഖലകളില്‍ കടലാക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപം രൂക്ഷമായ കടലാക്രമണമുണ്ടായി.
കടലാക്രമണത്തെതുടര്‍ന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിലും ഇന്നലെ രാത്രി 10 മണിയോടെ നേരിയ തോതില്‍ കടല്‍ കയറിയിട്ടുണ്ട്. ഇവിടേയും മൂന്ന് കുടുംബാംഗങ്ങളെ മാറ്റിപ്പാർപ്പിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസം ഉണ്ടായി. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കടല്‍ കയറിയത്.