എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് അറിയാം; പ്രഖ്യാപനം 3 മണിക്ക്
ഈ വർഷത്തെ എസ് എസ് എല്‍ സി/ റ്റി എച്ച് എസ് എല്‍ സി/ എ എച്ച് എസ് എല്‍ സി പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും.
3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
കഴിഞ്ഞ തവണത്തെക്കാള്‍ 11 ദിവസം മുൻപാണ് ഇത്തവണ എസ് എസ് എല്‍ സി ഫല പ്രഖ്യാപനം നടത്തുന്നത്. മെയ് 19 നായിരുന്നു കഴിഞ്ഞ വർഷം ഫല പ്രഖ്യാപനം നടത്തിയത്. ഇക്കുറി 70 ക്യാമ്ബുകളിലായി 14 ദിവസം കൊണ്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും.