അമീറുള്‍ ഇസ്ലാമിന് തൂക്കുകയര്‍ ഉറപ്പിച്ച പെരുമ്ബാവൂര്‍ കൊലക്കേസ് സിനിമയാകുന്നു
പെരുമ്ബാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തില്‍ സിനിമ ഒരുങ്ങുന്നു. ബാബു ജനാർദനൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ക്കൊപ്പം ഹിന്ദി സിനിമാ-ടെലി സീരീസ് താരം ആദർശ് ഗൗരവ് ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കും.
ബംഗാളി താരം റിദ്ദി സെന്നും അതിഥി തൊഴിലാളിയുടെ വേഷത്തിനായി പരിഗണനയിലുണ്ട്. കേസുണ്ടായ 2016 മുതല്‍ എഴുത്ത് അടക്കം പ്രാരംഭ ജോലികള്‍ തുടങ്ങിയെങ്കിലും വിഷയം കോടതികളുടെ പരിഗണനയില്‍ ഇരുന്നതിനാല്‍ തുടങ്ങാനായില്ല. പ്രതിയുടെ വധശിക്ഷ ശരിവച്ച് അന്തിമവിധി വന്ന സാഹചര്യത്തില്‍ സിനിമയ്ക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണെന്ന് ബാബു ജനാർദനൻ പറഞ്ഞു.