വിമാനത്തില്‍ ഇടിച്ച് അരയന്നങ്ങള്‍; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഘാട്കോപ്പർ പന്ത് നഗർ മേഖലക്ക് സമീപമാണ് സംഭവം. കൂട്ടമായി പറന്നിരുന്ന ദേശാടന പക്ഷികളായ അരയന്നങ്ങള്‍ വിമാനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും സുരക്ഷിതമായി ഇറക്കാൻ കഴിഞ്ഞെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. സംഭവവികാസത്തെത്തുടർന്ന് ദുബായിലേക്കുള്ള മടക്ക വിമാനം റദ്ദാക്കി.
നിരവധി യാത്രക്കാരാണ് മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങിയത് . ദുബായിലേക്കുള്ള എമിറേറ്റ്സ് 509 വിമാനം ചൊവ്വാഴ്ച രാത്രി 9 മണിക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. നടപടിക്രമങ്ങള്‍ അനുസരിച്ച് യാത്രക്കാർക്ക് താമസ സൗകര്യം എയർലൈൻ ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് നടന്ന സംഭവത്തില്‍ മഹാരാഷ്ട്ര വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അരയന്നങ്ങളുടെ മരണകാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.