കാഞ്ഞങ്ങാട് ടാങ്കര് ലോറിയില്നിന്ന് വാതകം ചോര്ന്നു, ഗതാഗതം തിരിച്ചുവിട്ടു
Posted On May 23, 2024
0
172 Views

കാസർകോട് ചിത്താരി കെ.എസ്. ടി.പി. റോഡില് ടാങ്കർ ലോറിയില് നിന്നും വാതക ചോർച്ച. വ്യാഴാഴ്ച രാവിലെയാണ് വാതകച്ചോർച്ച കണ്ടെത്തിയത്. തുടർന്ന് വാഹനങ്ങള് വഴി തിരിച്ചുവിടുകയാണ്.
സംഭവസ്ഥലം പോലീസും ഫയർഫോഴ്സും നാട്ടുകാരും നിയന്ത്രിച്ചു വരികയാണ്. കാസർകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള് കാഞ്ഞങ്ങാട് ട്രാഫിക്ക് ജംഗ്ഷനില് നിന്നും അതുപോലെതന്നെ കാഞ്ഞങ്ങാട് ഭാഗത്ത് വരുന്ന വാഹനങ്ങള് ചാമുണ്ഡിക്കുന്നില് വെച്ചും പോലീസ് തിരിച്ചു വിടുന്നുണ്ട്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025