അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവര്‍മാരുടെ പട്ടിക തയ്യാറാക്കാൻ KSRTC; പരിശീലത്തിന് അയക്കും
നിരന്തരം അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാരുടെ പട്ടിക തയ്യാറാക്കി തുടർച്ചയായ പരിശീലനം നല്കാൻ കെ.എസ്.ആർ.ടി.സി.
നടപടി തുടങ്ങി. തിരുവനന്തപുരം സെൻട്രല്‍, കൊട്ടാരക്കര, കോഴിക്കോട്, എറണാകുളം യൂണിറ്റുകളിലെ ബസുകള്‍ കൂടുതലായി അപകടത്തില്പ്പെടുന്നതായാണ് കോർപ്പറേഷൻ കണ്ടെത്തിയിരിക്കുന്നത്. ഈ യൂണിറ്റുകളിലെ ഡ്രൈവർമാർക്ക് തുടർപരിശീലനം നല്‍കുന്നുണ്ട്. വലിയ അപകടങ്ങളില്‍പ്പെടുന്ന ഡ്രൈവർമാർക്ക് തിരുത്തല്‍ പരിശീലനവുമുണ്ട്.
സ്ഥിരമായി അപകടമുണ്ടാക്കുന്നവർ, കൂടുതല്‍ അപകടമുണ്ടാക്കിയവർ എന്നിങ്ങനെ ഡ്രൈവർമാരുടെ പട്ടികയുണ്ടാക്കി പരിശീലനത്തിന് അയയ്ക്കുന്നുണ്ട്. പരിശീലനം നേടിയവർ മൂന്നുമാസത്തിനകം വീണ്ടും അപകടമുണ്ടാക്കിയാല്‍ പ്രത്യേക പട്ടികയിലാണ് ഉള്‍പ്പെടുത്തുക. അപകടമുണ്ടാക്കുന്നയാളിന്റെ പേര്, അപകടകാരണം, ഡ്രൈവർക്കെതിരേ സ്വീകരിച്ച നടപടി എന്നിവ മാനേജിങ് ഡയറക്ടറെ അറിയിക്കും.