കര്‍ണാടകയിലെ അപകീര്‍ത്തിക്കേസ് : രാഹുല്‍ഗാന്ധിക്ക് ജാമ്യം
നേതാക്കള്‍ക്കെതിരെ വ്യാജ പരസ്യം നല്‍കിയെന്ന ബിജെപിയുടെ ആരോപണാവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ജാമ്യം.
ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്. കേസ് ജൂലൈ 30 ന് വീണ്ടും പരിഗണിക്കും. ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് പരസ്യം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ്.
ബിജെപി കര്‍ണാടക ഘടകം നല്കിയ കേസില്‍ കോടതി പുറപ്പെടുവിച്ച സമന്‍സിന് മറുപടി നല്കാന് രാഹുല്‍ ഗാന്ധി ബെംഗളൂരുവില്‍ എത്തുകയും ചെയ്തിരുന്നു. ഇതേ കേസില്‍ ജൂണ്‍ ഒന്നിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും കോടതിയില്‍ ഹാജരായിരുന്നു. കഴിഞ്ഞ വര്‍ഷം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഒരു പരസ്യം ‘കര്‍ണ്ണാടകയിലെ ബിജെപി സര്‍ക്കാര്‍ കാലത്ത് വന്‍തോതിലുള്ള അഴിമതി നടത്തിയെന്ന്’ ആരോപിച്ചിരുന്നു.
എല്ലാ പ്രമുഖ പത്രങ്ങളിലും ‘അഴിമതി നിരക്ക് കാര്‍ഡ്’ എന്ന തലക്കെട്ടില്‍ പരസ്യങ്ങള്‍ നല്കി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബസവരാജ് ബൊമ്മൈയുടെ സര്‍ക്കാര്‍ ’40 ശതമാനം കമ്മീഷന് സര്‍ക്കാര്‍’ ആണെന്നും കുറ്റപ്പെടുത്തി. 2023 ജൂണില്‍, പരസ്യങ്ങളിലെ ആരോപണങ്ങള്‍ ‘തെറ്റും അശ്രദ്ധയും’ ആണെന്ന് അവകാശപ്പെട്ട് ബിജെപി പരാതി നല്കി.