കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍
Posted On June 20, 2024
0
655 Views
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയില്‍. ഇടുക്കി തൊടുപുഴ പുത്തൻപുരക്കല്‍ ഫൈസലിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവതി കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് സംഭവം.
കുന്ദമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ ബസ് താമരശ്ശേരിയില്‍ എത്തിയപ്പോള്‍ പൊലീസ് പിടികൂടിയത്. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് തന്റെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ശല്യം ചെയ്യുകയും ചെയ്തുവെന്നാണ് യുവതി നല്കിയ പരാതി.
Trending Now
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026













