ആര്‍എല്‍വിയുടെ അവസാന ലാന്‍ഡിങ് പരീക്ഷണവും വിജയം; നേട്ടം കൈവരിച്ച് ഐഎസ്ആര്‍ഒ
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹന സാങ്കേതികവിദ്യയില്‍ സുപ്രധാന നേട്ടം കൈവരിച്ച് ഐഎസ്ആര്‍ഒ. ആര്‍എല്‍വി എല്‍ഇഎക്സ്-02ന്റെ മൂന്നാമത്തെയും അവസാനത്തെയും വിക്ഷേപണമാണ് ഇസ്രൊ വിജയകരമായി പൂര്‍ത്തിയാക്കിയത്. കര്‍ണാടകയിലെ ചിത്രദുര്‍ഗ എയറനോട്ടിക്കല് ടെസ്റ്റ് റേഞ്ചിലാണ് ലാന്‍ഡിംഗ് പരീക്ഷണം നടത്തിയത്.
ബഹിരാകാശത്ത് പോയി വരാനുള്ള ഇന്ത്യയുടെ ടാക്സി റോക്കറ്റാണ് ആര്‍എല്‍വി. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ ആദ്യ രണ്ട് പരീക്ഷണങ്ങളും വിജയകരമായിരുന്നു. രണ്ടാമത്തെ പരീക്ഷണം മാര്‍ച്ച് 22നായിരുന്നു ഇസ്രൊ നടത്തിയത്. ഐഎസ്ആര്‍ഒയുടെ ഭാവി ബഹിരാകാശദൗത്യങ്ങളിലൊന്നായിട്ടാണ് ഇവ അറിയപ്പെടുന്നത്.
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുക എന്ന ഇന്ത്യയുടെ വലിയ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുന്ന പദ്ധതിയാണ് ആര്‍എല്‍വി. ആര്‍എല്‍വി-എല്‍ഇഎക്സ്-13 ഈ ബഹിരാകാശ വാഹനത്തിന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ളത്. അതുപോലെ ലാന്‍ഡിംഗ് മികവ് വര്‍ധിപ്പിക്കാനും ഇവ സഹായിക്കും.