ബ്രിട്ടാനിയ ഫാക്ടറി അടച്ചുപൂട്ടുന്നു; ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കും
മാരി ഗോള്‍ഡ്, ഗുഡ് ഡേ ബിസ്ക്കറ്റുകള്‍ ജനപ്രീയമാക്കിയ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് അവരുടെ കാെല്‍ക്കത്തയിലെ വിഖ്യാത ഫാക്ടറി അടച്ചുപൂട്ടുന്നു.
1947ല്‍ പ്രവർത്തനമാരംഭിച്ച ആദ്യ ഫാക്ടറിയാണ് പൂട്ടുന്നത്. കമ്ബനിയുടെ വളർച്ചയ്ക്ക് വിത്തുപാകിയ പുരാതന സംരംഭം പ്രവർത്തനം അവസാനിപ്പിക്കുന്നത് ജീവനക്കാരെയും വേദനിപ്പിച്ചിട്ടുണ്ട്.
ജൂണ്‍ 20ന് കമ്ബനി മുന്നേട്ട് വച്ച വിഅർഎസ് പദ്ധതി സ്ഥിര ജീവനക്കാരെല്ലാം അംഗീകരിച്ചു. നടപടി കമ്ബനിയുടെ പ്രവർത്തനങ്ങളും ബാധിക്കില്ലെന്ന് ഉടമകള്‍ വ്യക്തമാക്കി. മാദ്ധ്യമ വാർത്തകളനുസരിച്ച് കമ്ബനി നേരിടുന്ന സാമ്ബത്തിക പ്രതിസന്ധികളെ തുടർന്നാണ് ടറാടതലയിലെ ഫാക്ടറി പൂട്ടുന്നതെന്നാണ് സൂചന.