‘എനിക്ക് എന്റെ ഭര്‍ത്താവിനെ ഇഷ്ടമാണ്’; മുത്തച്ഛനോളം പ്രായമുള്ള ആളെ ചൂണ്ടിക്കാണിച്ച് ഭര്‍ത്താവാണെന്ന് പെണ്‍കുട്ടി
വിവാഹം കഴിക്കാൻ പ്രായമൊരു ഘടകമല്ല എന്ന് തന്നെ പറയാം. ഇന്ന് പലരും പ്രായത്തെ കൂടിയവരെയും പ്രായം കുറഞ്ഞവരെയും വിവാഹം കഴിക്കുനന് വാർത്തകള്‍ പുറത്തുവരാറുണ്ട്.
പക്ഷേ മുത്തച്ഛനോളം പ്രായമുള്ള ആളെ ചൂണ്ടിക്കാണിച്ച് ഇത് തന്റെ ഭര്‍ത്താവാണെന്ന് ഒരു യുവതി അവകാശപ്പെട്ടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുന്നത്. എന്നാല്‍ സംഭവം അധികമാരും വിശ്വസിച്ചിട്ടില്ല.
ക്യൂട്ട് ഗുഡ്ഡി കുമാരി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് വീഡിയോ പങ്കുവയക്കപ്പെട്ടത്. വീഡിയോയില്‍ പെണ്‍കുട്ടി, ‘എന്റെ മുൻ ജന്മത്തില് ഞാൻ എന്ത് നന്മയാണ് ചെയ്തതെന്ന് എനിക്കറിയില്ല, ഈ ജന്മത്തില് നിങ്ങളെപ്പോലൊരു ഭർത്താവിനെ എനിക്ക് ലഭിച്ചതില്‍. എനിക്ക് എന്റെ ഭർത്താവിനെ ഇഷ്ടമാണ്. ‘ എന്ന് പറയുമ്ബോള്‍ പെണ്‍കുട്ടിയുടെ പുറകില്‍ ഏതാണ്ട് അറുപതിനും എഴുപതിനും ഇടയില്‍ പ്രായമുള്ള ഒരു വൃദ്ധന് ഇരിക്കുന്നതും കാണാം. അദ്ദേഹം യുവതിയുടെ മൊബൈലിലേക്ക് സാകൂതം നോക്കുന്നതും വീഡിയോയില്‍ കാണാം. ഇരുവരും തമ്മില്‍ മൂന്നോ നാലോ വീഡിയോകള്‍ മാത്രമാണ് പെണ്‍കുട്ടി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചിട്ടുള്ളത്. വൃദ്ധന്റെ പിന്നില്‍ നിന്ന് “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് പറയുന്ന വീഡിയോയാണ് ഒന്ന്. മറ്റൊരു വീഡിയോയില്‍ പെണ്‍കുട്ടി തമാശയായി വൃദ്ധന്റെ മുഖത്ത് അടിക്കുകയും പിന്നീട് മാപ്പ് പറയുകയും ചിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. വൃദ്ധന് ചിരിക്കാതിരിക്കുമ്ബോള് ഒരു കമ്ബെടുത്ത് വായില്‍ കുത്തുമെന്ന് പറയുന്നതും വീഡിയോയില്‍ കാണാം.