ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി; നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് ആഗോള നേതാക്കൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ നരേന്ദ്ര മോദിക്ക് ആശംസകളുമായി ആഗോള നേതാക്കൾ. മോദിയുടെ നേതൃപാടവത്തെയും സാമ്പത്തിക കാഴ്ചപ്പാടുകളെയും ആഗോളതലത്തിൽ ഇന്ത്യ കൈവരിച്ച വളർച്ചയെയും വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ പ്രകീർത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യമായി അഭിനന്ദിച്ചവരിൽ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങൾക്ക് വർഷങ്ങളായി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശ്വാസമാണ് ഈ നേട്ടമെന്ന് ദിസനായകെ പറഞ്ഞു.








