ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യന്‍ സന്ദര്‍ശനം ഇന്നുമുതല്‍. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്.
ഇന്നു രാവിലെ ഡല്‍ഹിയില്‍ നിന്ന് പ്രധാനമന്ത്രി മോസ്കോയിലേക്ക് തിരിക്കും.
യുക്രൈന്- റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലെക്ക് പോകുന്നത്. രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി ഓസ്ട്രിയയയും സന്ദര്‍ശിക്കും. 41 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഉപഭോക്താവായ ഇന്ത്യ റഷ്യയില്‍ നിന്നാണ് വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ ആയുധങ്ങള്‍ക്കായും ഇന്ത്യ ആശ്രയിക്കുന്നത് റഷ്യയെയാണ്.