ഭക്ഷണ പ്രേമികള്‍ക്കിത് ദുഃഖവാര്‍ത്ത ; തമിഴ്നാട്ടില്‍ കെഎഫ്സിക്ക് പൂട്ട് വീണു
ഇപ്പോള്‍ ഇതാ വലിയ പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവമായ കെഎഫ്സി ആണ് വിവാദത്തിലകപ്പെട്ടിരിക്കുന്നത് .പഴയ പാചക എണ്ണ ശുദ്ധീകരിക്കുന്നതിന് മഗ്നീഷ്യം സിലിക്കേറ്റ്-സിന്തറ്റിക് എന്ന രാസവസ്തു ചേർത്തതായാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത് .
ഹാർലാൻഡ് സാൻഡേഴ്സ് ആണ് ആരെയും കൊതിപ്പിക്കുന്ന കെഎഫ്സി എന്ന ഭക്ഷണവിഭവത്തിന് പിന്നില്‍. 1930കളില്‍ പല പ്രതികൂല സാഹചര്യങ്ങളിലും തളരാതെ തന്റെ കഠിനപ്രയത്നത്തിലൂടെ 1980കളില്‍ തന്റെ മരണത്തോടടുത്ത സമയം ലോകത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ഫാസ്റ്റ് ഫുഡ് ശൃംഖലയാക്കി മാറ്റാൻ ഹാർലാൻഡ് സാൻഡേഴ്സ്ന് കഴിഞ്ഞു .ഇന്ന് ലോകമെമ്ബാടുമുള്ള 135 രാജ്യങ്ങളിലായി കെഎഫ്സിക്ക് 22,600 ഔട്ട്ലെറ്റുകള് ഉണ്ട്.
തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ കെഎഫ്സിയുടെ ഔട്ട്ലെറ്റില് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. പഴയ പാചക എണ്ണ ശുദ്ധീകരിക്കുന്നതിന് മഗ്നീഷ്യം സിലിക്കേറ്റ്-സിന്തറ്റിക് എന്ന രാസവസ്തു ചേർത്തതായി ഉദ്യോഗസ്ഥർ കണ്ടെത്തി.
ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കെഎഫ്സി റസ്റ്റോറന്റില്‍ നിന്ന് 18 കിലോ മഗ്നീഷ്യം സിലിക്കേറ്റ് സിന്തറ്റിക്, 45 ലിറ്റർ പഴകിയ പാചക എണ്ണ എന്നിവ പിടികൂടുകയും റസ്റ്റോറന്റിന്റെ ലൈസൻസ് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. വിവിധ പാനിപൂരി സ്റ്റാളുകളില്‍ കൃത്രിമ കളറിംഗ് ഉപയോഗിക്കുന്നുണ്ടെന്ന പരാതിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയായിരുന്നു. അതിനിടെയാണ് കെഎഫ്സിയിലെ തട്ടിപ്പ് കണ്ടെത്തിയത്.