‘കാണാന്‍ ആധാറുമായേ വരാവു; പുതിയ എംപി കങ്കണയുടെ നിര്‍ദേശം
തന്നെ കാണാന്‍ വരുന്നവര്‍ ആധാര്‍കാര്‍ഡുമായി വരണമെന്ന പുതിയ ബിജെപി എംപിയും നടിയുമായ കങ്കണാ റാണത്തിന്റെ പുതിയ നിര്‍ദേശം വിവാദമാകുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്ന് ജയിച്ചയാളാണ് കങ്കണ റാണത്ത്. നടിയുടെ പുതിയ നിലപാടിനെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ ആധാര്‍ കാര്‍ഡ് കൊണ്ടുവരണമെന്നും സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം കടലാസില്‍ എഴുതിക്കൊടുക്കേണ്ടി വരുമെന്നും വാര്‍ത്തസമ്മേളനത്തിലാണ് കങ്കണ പറഞ്ഞത്. തന്നെ കാണാന്‍ വരുന്നവര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ രീതിയെന്നും അവര്‍ പറഞ്ഞു. ”ഹിമാചല്‍ പ്രദേശ് വിനോദസഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്നു, അതിനാല്‍ മാണ്ഡി പ്രദേശത്ത് നിന്ന് ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. നിങ്ങള്‍ക്ക് അസൗകര്യം നേരിടേണ്ടിവരാതിരിക്കാന്‍ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട നിങ്ങളുടെ ജോലികളും കത്തില്‍ എഴുതണം.” അവര്‍ പറഞ്ഞു.