വെടിനിര്‍ത്തല്‍ ചര്‍ച്ചക്കായി ഇസ്രായേല്‍ സംഘം കെയ്റോയില്‍
Posted On July 19, 2024
0
244 Views

അമേരിക്കൻ സന്ദർശനത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരുങ്ങുന്നതിനിടെ, വെടിനിർത്തല്‍ ചർച്ചക്കായി ഇസ്രായേല്‍ സംഘം വീണ്ടും കെയ്റോയില്‍.ഇസ്രായേല്‍ സംഘം ചർച്ചക്കായി കെയ്റോയില്‍ എത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
യു.എസ് പശ്ചിമേഷ്യൻ പ്രതിനിധി ബ്രെട്ട് മക് ഗുർകും കെയ്റോയിലെത്തും.കെയ്റോയും ദോഹയും കേന്ദ്രീകരിച്ചുള്ള ചർച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. ഗസ്സയില്‍ വെടിനിർത്തല്‍ വരുന്നതോടെ ലബനാൻ അതിർത്തിയിലെ സംഘർഷത്തിനും അയവ് വരുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.