മുദ്ര ലോണ്‍ പരിധി ഇരുപത് ലക്ഷമാക്കി ഉയര്‍ത്തി
യുവാക്കള്‍ക്കും ലഘു സംരംഭകർക്കും ആശ്വാസം പകർന്ന് മുദ്ര ലോണ്‍ പരിധി 20 ലക്ഷമായി ഉയർത്തി ബഡ്ജറ്റ് പ്രഖ്യാപനം. നേരത്തേ ഇത് പത്തുലക്ഷമായിരുന്നു. അതാണ് ഒറ്റയടിക്ക് ഇരുപതുലക്ഷമായി ഉയർത്തിയത്. രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് പ്രഖ്യാപനം. ചെറുകിട ഇടത്തരം മേഖലയിലെ 50 മള്‍ട്ടി-പ്രൊഡക്ട് യൂണിറ്റുകള്‍ക്ക് സാമ്ബത്തിക പിന്തുണ നല്‍കുന്നതിനുള്ള വ്യവസ്ഥകളും ബഡ്ജറ്റിലുണ്ട്. .
കൊള്ളപ്പലിശക്കാരില്‍ നിന്ന് ലഘുസംരംഭകരെ മോചിപ്പിക്കുക എന്നതാണ് മുദ്ര ലോണ്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിർമാണ, സേവന, വ്യാപാര മേഖലകളില്‍ ഉള്ളവർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. കേരളത്തില്‍ ഉള്‍പ്പടെ മുദ്ര ലോണ്‍ പദ്ധതി പ്രയോജനപ്പെടുത്തിയത് ആയിരക്കണക്കിന് പേരാണ്.
പതിനെട്ട് വയസ് തികഞ്ഞ ആർക്കും ലോണ്‍ ലഭിക്കാൻ അർഹതുണ്ടാവും. അപേക്ഷകരുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ചശേഷമായിരിക്കും ലോണ്‍ ലഭിക്കുക.