കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. കഴിഞ്ഞാഴ്ച വന്‍ ഉയര്‍ച്ച രേഖപ്പെടുത്തുകയും ശനിയാഴ്ച മുതല്‍ ഒരേ വിലയില്‍ തുടരുകയും ചെയ്ത ശേഷമാണ് ഇന്ന് നാമമാത്രമായ കുറവ് വന്നിരിക്കുന്നത്. വിലയിലെ ഇന്നത്തെ മാറ്റം ഉപഭോക്താക്കള്‍ക്ക് വലിയ നേട്ടമുണ്ടാക്കില്ല. എങ്കിലും വരും ദിവസങ്ങളിലും വില കുറയുമെന്ന ആശ്വാസം നല്കുന്നു.
സ്വര്‍ണവിലയില്‍ ഉടനെ വലിയ വിലക്കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല എന്നാണ് വിപണി നിരീക്ഷകര്‍ നല്കുന്ന വിവരം. എന്നാല്‍ അടുത്ത മാസം വില കൂടുമെന്നും അവര്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 53280 രൂപയാണ് നല്‍കേണ്ടത്. 80 രൂപയുടെ മാത്രം കുറവാണുള്ളത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6660 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 5510 രൂപയിലുമെത്തി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണവില 2500 ഡോളറില്‍ നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ 2512 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.