സ്ത്രീകള്ക്ക് നീതി ഉറപ്പാക്കും, നിയമത്തിന് മുകളില് ആരും പറക്കില്ല : മന്ത്രി എം ബി രാജേഷ്
Posted On August 25, 2024
0
297 Views

സ്ത്രീകള്ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. നിയമത്തിന് മുകളില് ആരും പറക്കില്ല. എല്ലാവർക്കും നീതി നടപ്പാക്കും. അതാണ് സർക്കാരിന്റെ മുഖമുദ്രയെന്നും എം ബി രാജേഷ് പ്രതികരിച്ചു.
വലുപ്പച്ചെറുപ്പമില്ലാതെ ഇത്തരം കേസുകളില് നിയമവും നീതിയും നടപ്പിലാക്കും. ഏത് കേസിലും നിയമം അനുസരിച്ച് നീതി നടപ്പാക്കും. അതിന് കാലതാമസമുണ്ടാകില്ല.
നിയമപരമായ പരിശോധന അടക്കമുള്ള നടപടിക്രമങ്ങള്ക്ക് ശേഷം നടപടി സ്വീകരിക്കും. നിയമാനുസൃതമായ നടപടി സ്വീകരിച്ച് സർക്കാർ നീതി ഉറപ്പാക്കുമെന്നും എം ബി രാജേഷ് പ്രതികരിച്ചു.