സംഘര്‍ഷം കടുക്കുന്നു: ഡ്രോണുകള്‍ തൊടുത്ത് ഹിസ്ബുള്ള, വ്യോമാക്രമണവുമായി ഇസ്രയേല്‍
പോർമുഖം കടുപ്പിച്ച് ഇസ്രയേലും ലെബനൻ ആസ്ഥാനമായ സായുധസംഘം ഹിസ്ബുള്ളയും. ഇസ്രയേലിന്റെ നിർണായക സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ സ്ഫോടകശേഷിയുള്ള നിരവധി ഡ്രോണുകള്‍ തൊടുത്തുവെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു.
320-ല്‍ അധികം കറ്റിയൂഷ റോക്കറ്റുകള്‍ ഇസ്രയേലിന് നേർക്ക് അയച്ചതായും ഹിസ്ബുള്ള അവകാശപ്പെട്ടു.
അതേസമയം ഞായറാഴ്ച പുലർച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തി. ഇസ്രയേലിന് നേർക്ക് മിസൈലുകളും റോക്കറ്റുകളും തൊടുത്തുകൊണ്ടുള്ള വലിയ ആക്രമണം നടത്താൻ ഹിസ്ബുള്ള തയ്യാറെടുക്കുകയായിരുന്നെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഇസ്രയേല്‍ പൗരന്മാർക്കു നേരെ ആക്രമണം നടത്താനായിരുന്നു ഹിസ്ബുള്ളയുടെ നീക്കം. ഇതിനെ പ്രതിരോധിക്കാൻ ലെബനനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ സൈന്യം സ്വയംസംരക്ഷണാർഥമുള്ള ആക്രമണം നടത്തുകയായിരുന്നു, ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗറി പറഞ്ഞു.