ബലാത്സംഗം ചെയ്തയാള്‍ക്കെതിരെ പരാതി നല്കി ഇരുപത് ദിവസത്തോളമായിട്ടും നടപിയില്ല ; പൊതുമധ്യത്തില്‍ വസ്ത്രം ഊരി പ്രതിഷേധിച്ച് ഇരുപതുകാരി
തന്നെ ബലാത്സംഗം ചെയ്തയാള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിന് പൊതുമധ്യത്തില്‍ വസ്ത്രം ഊരി പ്രതിഷേധിച്ച് ഇരുപതുകാരി.
പരാതി നല്കി ഇരുപത് ദിവസത്തോളമായിട്ടും യുപി പൊലീസ് പ്രതിയെ പിടികൂടാതിരിക്കുകയും അന്വേഷണത്തില്‍ പുരോഗതിയില്ലാതിരിക്കുകയും ചെയ്തതില്‍ മനംനൊന്താണ് യുവതിയുടെ പ്രവൃത്തി. ഞായറാഴ്ചയായിരുന്നു സംഭവം. യുവതിയുടെ പ്രതിഷേധത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബലാത്സംഗത്തിനും തുടര്‍ന്നുള്ള സംഭവങ്ങള്‍ക്കും പിന്നാലെ മാനസിക പ്രയാസങ്ങള്‍ നേരിടുന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജമ്മുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എംടെക് വിദ്യാര്‍ത്ഥിയായ 22കാരനാണ് പ്രതി. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്വദേശിയാണ് ഇയാള്‍.
ഓഗസ്റ്റ് പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. ഓടുന്ന കാറില്‍ വെച്ച് പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഓഗസ്റ്റ് പതിനൊന്നിന് വിഷയത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പ്രതി ജമ്മുവിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അറസ്റ്റ് വൈകിപ്പിച്ചത്. ഇതിന് പിന്നാലെയാണ് യുവതി വസ്ത്രം പൊതുമധ്യത്തില്‍ അഴിച്ചുകളഞ്ഞ് പ്രതിഷേധിച്ചത്.