സ്വര്‍ണവില വന്‍ കുതിപ്പില്‍; ഇന്നത്തെ പവന് വില
കേരളത്തില്‍ സ്വര്‍ണവില ഓരോ ദിവസവും മുകളിലോട്ടാണ് പോകുന്നത്. ഇനിയും ഉയരുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിക്കുന്നതാണ് ഇതിന് കാരണം. ബുധനാഴ്ച നിര്‍ണായക തീരുമാനം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് എടുക്കാനിരിക്കെയാണ് മഞ്ഞലോഹത്തിന്റെ കുതിപ്പ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് കേരളത്തില്‍ സ്വര്‍ണവില രേഖപ്പെടുത്തിയിട്ടുള്ളത്. 80 രൂപ കൂടി വര്‍ധിച്ചാല്‍ സംസ്ഥാനത്തെ സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില എത്തും.
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 55040 രൂപയാണ് വില. 120 രൂപയാണ് പവന് ഉയര്‍ന്നത്. വെള്ളിയാഴ്ച 960 രൂപയും ശനിയാഴ്ച 320 രൂപയും ഉയര്‍ന്നിരുന്നു. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6880 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കൂടി 5700 രൂപയിലെത്തി. വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 96 രൂപയിലെത്തി.
ഇതിന് മുമ്ബ് രണ്ട് തവണയാണ് കേരളത്തില്‍ പവന് 55000 രൂപ കടന്നത്. ജൂലൈ 17നും മെയ് 20നും. ഇതില്‍ മെയ് 20ന് രേഖപ്പെടുത്തിയ 55120 രൂപയാണ് കേരളത്തിലെ സര്‍വകാല റെക്കോര്‍ഡ് വില. ഈ റെക്കോര്‍ഡ് വൈകാതെ മറികടക്കുമെന്നാണ് പുതിയ വിവരം.