ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും. ഇത് സംബന്ധിച്ച് സ്റ്റാലിന്റെ കുടുംബത്തില്‍ ധാരണയായി എന്നാണ് വിവരം. ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവില്‍ യുവജന, കായിക വകുപ്പുകളാണ് ഉദയനിധിക്ക് നല്‍കിയിട്ടുള്ളത്.
മുതിർന്ന ഡിഎംകെ നേതാക്കളെ അടക്കം ഇക്കാര്യം അറിയിച്ചതായാണ് സൂചന. തമിഴ്നാട്ടില്‍ സ്റ്റാലിൻ മന്ത്രിസഭയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനായ ഉദയനിധി ആദ്യം ഇടംപിടിച്ചിരുന്നില്ല.
പീന്നീടാണ് അദ്ദേഹത്തിന് കായി, യുവജന ക്ഷേമ വകുപ്പുകള്‍ നല്കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ചെപ്പോക്ക് – തിരുവല്ലിക്കേണി മണ്ഡലത്തില്‍നിന്നുള്ള അംഗമാണ് ഉദയനിധി സ്റ്റാലിൻ. നിങ്ങള്‍ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം സ്റ്റാലിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.