പാചകവാതക വില കൂട്ടി
Posted On October 1, 2024
0
282 Views

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്ധിപ്പിച്ചത്. അതേസമയം ഗാര്ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില് മാറ്റം വരുത്തിയിട്ടില്ല.
ഇതോടെ ഡല്ഹിയില് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. മുംബൈയില് 1692 രൂപയും കൊല്ക്കത്തയില് 1850 രൂപയും ചെന്നൈയില് 1903 രൂപയുമായാണ് വില ഉയര്ന്നത്. 1749 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില.
തുടര്ച്ചയായി രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്ധിപ്പിക്കുന്നത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025