സിദ്ദിഖിനെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനില്ല ; മന്ത്രി പി രാജീവ്
Posted On October 2, 2024
0
283 Views

നടൻ സിദ്ദിഖിനെതിരെയുള്ള ബലാത്സംഗ കേസുമായി ബന്ധപെട്ട കാര്യത്തില്‍ സർക്കാരിന് പ്രത്യേകിച്ച് ഒരു താല്പര്യവുമില്ലെന്ന് നിയമ,വ്യവസായ മന്ത്രി പി രാജീവ്.
കൂടാതെ സിദ്ധിഖ്നെ സംരക്ഷിക്കേണ്ട ഒരു ചുമതലയും സർക്കാരിനില്ലെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് സിദ്ധിഖിന് സുപ്രിം കോടതി കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ബലാല്‍സംഗ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ധിഖ് ഒളിവില്‍ പോയിരുന്നു. ശേഷം ജാമ്യം ലഭിച്ചതിന് ശേഷമാണ് ഒളിവ് ജീവിതം അവസാനിപ്പിച്ചത്.