ഹരിയാനയുടെയും ജമ്മുകാശ്മീരിൻ്റെയും ജനവിധി ഇന്നറിയാം
രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഹരിയാന, ജമ്മുകാശ്മീർ നിയമസഭകളിലേയ്ക്കുള്ള ജനവിധി ബിജെപിക്കും കോൺഗ്രസിനും നിർണ്ണായകം. മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു ജമ്മു കാശ്മീർ തിരഞ്ഞെടുപ്പ്. സെപ്റ്റംബർ 15, 25 ഒക്ടോബർ 5 തീയതികളിലായിരുന്നു ജമ്മു കശ്മീരിലെ വോട്ടെടുപ്പ്. ജമ്മു കശ്മീർ നിയമസഭയിൽ 90 സീറ്റുകളാണുള്ളത്. ഇതിൽ കശ്മീർ മേഖലയിൽ 47 സീറ്റുകളും ജമ്മുവിൽ 43 സീറ്റുകളുമാണ് ഉള്ളത്. 46 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണട്ത്.. 90 മണ്ഡലങ്ങളിൽ 74 എണ്ണം ജനറൽ മണ്ഡലങ്ങളാണ്. ഏഴ് മണ്ഡലങ്ങൾ പട്ടികജാതി വിഭാഗക്കാർക്കും ഒമ്പത് മണ്ഡലങ്ങൾ പട്ടികവർഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. സംവരണം ചെയ്തിട്ടുണ്ട്. രിയാനയിൽ ഒറ്റഘട്ടമായി ഒക്ടോബർ 5നായിരുന്നു തിരഞ്ഞെടുപ്പ്.
ബിജെപി 62 സ്ഥാനാർത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. ജമ്മു മേഖലയിൽ 43, കശ്മീരിൽ 19 എന്നിങ്ങനെയാണ് ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യത്തിലാണ് മത്സരിക്കുന്നത്. കോൺഗ്രസ് 33 സീറ്റുകളിലും നാഷണൽ കോൺഫറൻസ് 52 മണ്ഡലങ്ങളിലുംമത്സരിക്കുന്നു. അഞ്ചിടത്ത് രണ്ട് കക്ഷികളും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. സിപിഐഎമ്മിനും ജമ്മു കശ്മീർ നാഷണൽ പാന്തേഴ്സ് പാർട്ടിക്കും സഖ്യം ഓരോ സീറ്റ് വീതം നൽകിയിട്ടുണ്ട്.മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും ജമ്മു കാശ്മീരിൽ ഇത്തവണ ഒറ്റക്കാണ് മത്സരിച്ചത്.
ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഫലം മറിച്ചായിരിക്കുമെന്നാണ് ബിജെപി മുന്നണി നേതാക്കള്‍ പറയുന്നത്.