സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; സ്ഥിരീകരിച്ചത് കൊല്ലത്തെ പത്ത് വയസുകാരന്
Posted On October 14, 2024
0
229 Views

സംസ്ഥാനത്ത് വീണ്ടും അബീമിക് മസ്തിഷ്ക ജ്വരം. കൊല്ലം സ്വദേശിയായ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രണ്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. തിരുമല സ്വദേശിയായ 31കാരിക്കും മുള്ളുവിള സ്വദേശിയായ 27കാരിക്കുമാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇരുവരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ഇവർക്ക് രോഗബാധ ഉണ്ടായതെന്ന ആശങ്ക ഉയരുകയാണ്.
അമീബിക് മസ്തിഷ്ക ജ്വര കേസുകള്‍ കേരളത്തില്‍ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025