ലക്കി ഭാസ്കർ യഥാർത്ഥ ജീവിത കഥയോ?; ഭാസ്കർ അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ടോ?
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് വമ്പൻ പ്രേക്ഷക പ്രതികരണം. 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ സാമ്പത്തിക തട്ടിപ്പിൻ്റെ ഒരു പശ്ചാത്തലമാണ് ലക്കി ഭാസ്കറിലും കഥ പറയാൻ ഉപയോഗിച്ചിരിക്കുന്നത്. ഹർഷദ് മെഹ്ത നടത്തിയ ഈ തട്ടിപ്പിൽ നേരിട്ടല്ലാതെ ഭാഗമാവുകയും, ശേഷം മെഹ്ത ഉൾപ്പെടെയുള്ളവർ പിടിക്കപ്പെട്ടപ്പോൾ, അതിൽ കുടുങ്ങാതെ വിദഗ്ദമായി രക്ഷപ്പെടുകയും ചെയ്ത ഭാസ്കർ എന്ന ഒരു സാധാരണക്കാരനായ ബാങ്ക് കാഷ്യർ കഥാപാത്രമായാണ് ദുൽഖർ ഈ ചിത്രത്തിലെത്തുന്നത്. തട്ടിപ്പിന് ശേഷം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പലായനം ചെയ്ത, ഇപ്പോഴും ജീവിച്ചിരിക്കുന്ന ഈ വ്യക്തിയുടെ യഥാർത്ഥ ജീവിതകഥയാണോ ലക്കി ഭാസ്കറിൽ അവതരിപ്പിക്കുന്നത് എന്നതും അണിയറ പ്രവർത്തകർ എന്തിനിത് മറച്ചു വെക്കുന്നു എന്നതുമാണ് ചോദ്യം.
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്. ഒക്ടോബർ 31 നു ആഗോള റിലീസായെത്തിയ ചിത്രം കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.