പുതിയ അപ്ഡേറ്റുമായി വാട്സപ്പ്;. വാട്സപ്പ് വോയിസ് മെസേജ് ട്രാൻസ്ക്രിപ്റ്റ്
ഉപഭോക്താക്കള്ക്കെ പുതിയ അപ്ഡേറ്റുമായി വാട്സപ്പ്. പുറത്തു നില്ക്കുപ്പോള് വോയിസ് മെസേജ് എടുത്ത് കേള്‍ക്കുന്നത് വളരെ ബുദ്ധിമുട്ട് പിടിച്ച പണിയാണ്.ഇത് മനസിലാക്കിയാണ് വളരെ കാലമായി കാത്തിരുന്ന പുതിയ അപ്ഡേറ്റ് മെറ്റ അവതരിപ്പിക്കുന്നത്.
വാട്സാപ്പില്‍ വരുന്ന വോയിസ് മെസേജുകള്‍ വായിക്കാനാകുന്ന രൂപത്തിലാക്കി മാറ്റുന്നതാണ് പുതിയ ഫീച്ചർ. വാട്സപ്പ് വോയിസ് മെസേജ് ട്രാൻസ്ക്രിപ്റ്റ് എന്നാണ് ഇതിന് അറിയപ്പെടുന്നത്. വാട്സാപ്പില്‍ ഉടൻ ഈ സംവിധാനം വരുമെന്നാണ് റിപ്പോർട്ട്. വാട്സപ്പില്‍ വരുന്ന വോയ്സ് മെസേജ് ഈ സംവിധാനത്തിലൂടെ ഓട്ടോമാറ്റിക്കായി ടെക്സ്റ്റായി മാറുന്നു.
ഇതോടെ മെസേജ് കേള്‍ക്കാതെ തന്നെ അതില്‍ എന്താണെന്ന് അറിയുകയും അതിന് മറുപടി നല്‍കുകയും ചെയ്യാം. വോയിസ് മെസേജിന് തൊട്ടുതാഴെ തന്നെയായിരിക്കും വോയിസ് മെസേജ് ട്രാൻസ്ക്രിപ്റ്റ് വായിക്കാനായി പ്രത്യക്ഷപ്പെടുക. ഈ ഫീച്ചർ തികച്ചു സുരക്ഷിതമാണെന്നും വാട്സപ്പ് അധികൃതർ അവകാശപ്പെടുന്നു.
വോയിസ് മെസേജ് ട്രാൻസ്ക്രിപ്റ്റ് സംഭവിക്കുന്നത് ഡിവെെസിനുള്ളില്‍ വച്ചാണെന്നും ഇതിന്റെ ഉള്ളടക്കം മറ്റാർക്കും മനസിലാക്കാൻ കഴിയില്ലെന്നും മെറ്റ വാദിക്കുന്നു. ആപ്പിലെ സെറ്റിംഗ്സില് പ്രവേശിച്ച് ആവശ്യാനുസരണം വോയിസ് മെസേജ് ട്രാൻസ്ക്രിപ്റ്റ് എനേബിള്‍ ചെയ്യാനും ഡിസേബിള്‍ ചെയ്യാനും സാധിക്കും. വരും ആഴ്ചകളില്‍ എല്ലാ വാട്സപ്പ് ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചർ ലഭ്യമാകും.