സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു
Posted On November 28, 2024
0
90 Views

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,090 രൂപയായി. 120 രൂപ കുറഞ്ഞ് 56,720 രൂപയാണ് പവൻ വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ താഴ്ന്ന് 5,860 രൂപയിലെത്തി. അതേസമയം വെള്ളിക്ക് ഇന്നും വിലമാറ്റമില്ല, ഗ്രാമിന് 96 രൂപ.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ശേഷം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. പിന്നീട് കഴിഞ്ഞയാഴ്ച ഒറ്റക്കുതിപ്പായിരുന്നു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025