ചർമം തിളങ്ങാൻ പേരക്ക കഴിച്ചോളൂ; സൗന്ദര്യത്തിനും ആരോഗ്യത്തിനും പേരക്ക
ആരോഗ്യത്തിന് അവശ്യമായ ഘടകങ്ങളെല്ലാം വേണ്ടുവോളം പഴമാണ് പേരയ്ക്ക. പേരയ്ക്ക മാത്രമല്ല പേരയിലയിലും നിരവധി ഔഷധഗുണങ്ങളുണ്ട്. പേരക്കയിൽ വിറ്റാമിന്‍ എ, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്.പ്രതിരോധശക്തി വര്‍ധിപ്പിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാനും പേരയ്ക്കയും പേരയിലയും സഹായിക്കുന്നു.
പേരയ്ക്കയിലെ ആന്റി ഓക്സിഡന്റ് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ് . പേരയ്ക്കയിലെ പൊട്ടാസ്യം, ഫൈബര്‍ എന്നിവയുടെ സാന്നിദ്ധ്യം ശരീരത്തിലെ എല്‍ഡിഎല്‍ കൊളസ്ട്രോളിനെയും രക്തസമ്മര്‍ദ്ധത്തെയും നിയന്ത്രിക്കാനും സഹായിക്കുന്നു . കൊളസ്ട്രോളും ബിപിയും നിയന്ത്രണത്തിലാവുന്നതോടെ ഹൃദയം ഒരു പരിധി വരെ സേഫ് ആകുന്നു .
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പേരയ്ക്കയിലെ ആന്റി ഓക്സിഡന്റുകളും ഫൈബറും സഹായിക്കുന്നു. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.പേരക്കയിൽ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാൽ പ്രമേഹരോഗികൾക്ക് ചെറിയ അളവിൽ പതിവായി പേരയ്ക്ക കഴിക്കാം.
പേരയിലയുടെ നീര് സ്ത്രീകളിലെ ആര്‍ത്തവ വേദനകള്‍ക്ക് ഒരു ഉത്തമ പരിഹാരമാണ് എന്ന് പറയപ്പെടുന്നു . ദിവസവും പേരയിലയുടെ നീര് കുടിക്കുന്നത് ആര്‍ത്തവ സമയത്തെ വേദനകള്‍ ഇല്ലാതാക്കാനുള്ള ഒറ്റ മൂലി ആയി ആണ് കണക്കാക്കപ്പെടുന്നത്.
മറ്റൊന്ന് പേരയ്ക്കയിലെ ഫൈബറിന്റെ സാന്നിദ്ധ്യം ഇടയ്ക്കിടെയുണ്ടാകുന്ന വിശപ്പ് കുറയ്ക്കുകയും അങ്ങിനെ ശരീരഭാരം കുറയ്ക്കാന്‍ കാരണമാവുകയും ചെയ്യുന്നു.ശരീരഭാരം കുറയ്ക്കാനുള്ള ഏത് ഭക്ഷണത്തിലും സലാഡുകൾ ഒരു പ്രധാന ഘടകമാണ്. വെയിറ്റ് കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ പേരയ്ക്ക ഭക്ഷണക്രമത്തിലുള്പ്പെടുത്തുന്നത് ഫലം ചെയ്യും.
ദഹനം സുഗമമാക്കാന്‍ പേരയ്ക്കയിലെ ഫൈബറിന്റെ സാന്നിദ്ധ്യം സഹായിക്കുന്നു. കൂടാതെ വയറിളക്കമുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ പേരയിലയുടെ നീരിന് സാധിക്കുമെന്നാണ് പഴമക്കാർ പറയുന്നത്
വിറ്റാമിന്‍ സിയുടെ കലവറ കൂടിയാണ് പേരയ്ക്ക. ശരീരത്തിലെ ശ്വേതരക്താണുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പേരയ്ക്കയിലെ ധാതുഘടകങ്ങള്ക്ക് സാധിക്കുന്നു.വിറ്റാമിൻ എ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. അതിനാൽ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം.
ചര്‍മ്മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ പേരയ്ക്കയിലെ ആന്റി ഓക്സിഡന്റുകള്‍ സഹായിക്കുന്നു. കൂടാതെ പേരയില നീര് മുഖത്തെ പാടുകളും മറ്റും ഇല്ലാതാക്കാനും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
.പേരയ്ക്ക സ്മൂത്തിയായും ജ്യൂസായും കഴിക്കുന്നത് ആരോഗ്യത്തിന് സഹായകമാണ്. പേരയ്ക്കയിൽ ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.