മാനഭംഗ കേസിലെ പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ
Posted On December 6, 2024
0
201 Views

മാനഭംഗ കേസിലെ പ്രതി 25 വർഷത്തിനു ശേഷം പൊലീസിന്റെ പിടിയിലായി. ആറ്റിങ്ങല്‍ സ്വദേശി രാജുവാണ് മലപ്പുറം എടക്കര പൊലീസിൻ്റെ പിടിയിലായത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണ് നിലവിൽ ഉള്ളത്.
1999 ആഗസ്റ്റ് മാസത്തിലും ഡിസംബർ മാസത്തിലുമാണ് കേസിന് കാരണമായ സംഭവമുണ്ടായത്. അതിന് ശേഷം കാസര്‍കോട് ജില്ലയിലെ രാജപുരം എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകെയായിരുന്നു പ്രതിയായ രാജു. ഇതിനിടെയാണ് മലപ്പുറം പോലീസ് രാജുവിനെ പിടികൂടുന്നത്.