മൂന്നാം ദിവസത്തില്‍ 600 കോടിയില്‍; ചരിത്രം കുറിച്ച് പുഷ്പ 2
മോശം അഭിപ്രായത്തിന് ശേഷവും വേള്‍ഡ് ഫയറായി ബോക്സ് ഓഫിസില്‍ കത്തിപ്പടര്‍ന്ന് അല്ലു അര്‍ജുന്റെ പുഷ്പ 2. മൂന്ന് ദിവസത്തില്‍ 600 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. ആഗോളതലത്തില്‍ നിന്നാണ് ചിത്രത്തിന്റെ മുന്നേറ്റം.
ഏറ്റവും വേഗത്തില്‍ 600 കോടി കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമായിരിക്കുകയാണ് പുഷ്പ 2. ആദ്യത്തെ മൂന്ന് ദിവസത്തില്‍ 383 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് കളക്റ്റ് ചെയ്തത്. ശനിയാഴ്ച മാത്രം 115.58 കോടിയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. ഹിന്ദി വേര്‍ഷനില്‍ നിന്നാണ് പുഷ്പ ഏറ്റവും കൂടുതല്‍ പണം വാരിയത്. 73.5 കോടി. തെലുങ്കില്‍ നിന്ന് 31 കോടിയും തമിഴില്‍ നിന്ന് 7.5 കോടിയുമാണ് ചിത്രത്തിന്റെ കളക്ഷന്‍.
ആദ്യത്തെ ദിവസം മുതല്‍ ആര്‍ആര്‍ആറിന്റെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് പുഷ്പ 2 എത്തിയത്. രാജമൗലി ചിത്രത്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ആദ്യദിവസം ഏറ്റവും പണം വാരിയ ചിത്രമായി പുഷ്പ മാറി. ഹിന്ദിയയില് ഷാരുഖ് ഖാന്റെ ജവാനെയും പുഷ്പ 2 മറികടന്നു. ഇതോടെ അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും പണം വാരിയ ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2.