ഞെട്ടിക്കാനൊരുങ്ങി വാട്ട്സ്ആപ്പ് ;ഉടൻ വരുന്നു പുതിയ ഫീച്ചറുകൾ
വീണ്ടും പുതിയ അപ്ഡേഷനുകളുമായി വാട്സാപ്പ്. പുതിയ ടൈപ്പിംഗ് ഇൻഡിക്കേറ്റർ ആണ് വാട്സാപ്പ് അവതരിപ്പിക്കുന്ന ഒരു അപ്ഡേഷൻ.
ഈ ആഴ്ച മുതല്‍ ഐഫോണ്‍, ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചർ ലഭ്യമാകും. അത് ആരാണ് ടൈപ്പ് ചെയ്യുന്നതെന്ന് കാണാൻ ഇതിലൂടെ സാധിക്കും . പലർക്കും ഈ ഫീച്ചർ നേരത്തെ ലഭ്യമായിരുന്നു , എന്നാലും ഇപ്പോൾ ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് മെറ്റാ.
പേഴ്സണല്‍ ചാറ്റിലും ഗ്രൂപ്പിലും ടൈപ്പ് ചെയ്യുന്നതായി കാണിക്കുന്ന പുതിയ ടൈപ്പിംഗ് ഇൻഡിക്കേറ്റർ ആണിത്. ആരെങ്കിലും ടൈപ് ചെയ്യുന്നുണ്ടോ എന്ന് കാണിക്കുന്ന മൂന്ന് മാർക്കുകള്‍ ചാറ്റ് ബോക്സ് കാണിക്കും.ചാറ്റുകളിലെ റിയല്‍ ടൈം എൻഗേജ്മെന്റ് കൂട്ടുന്നതിന് വേണ്ടിയാണു ഈ പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. ടൈപ്പ് ചെയ്യുന്ന ആളുടെ ഡി പി കാണാനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഗ്രൂപ്പ് ചാറ്റുകളില്‍ ഈ ഫീച്ചർ ഇൻട്രസ്റ്റിങ് ആണ്.
വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ തങ്ങള്‍ ചാറ്റ് ചെയ്യുന്ന വ്യക്തിയുടെ ഡിസ്പ്ലേ ചിത്രത്തിന് താഴെയായി ‘ടൈപ്പിംഗ്’ ഐക്കണ്‍ വരും. വ്യക്തി ടൈപ്പ് ചെയ്യുന്നതിനെ അടിസ്ഥാനമാക്കി ടെക്സ്റ്റ് നീങ്ങുകയും തുടർന്ന് ഓണ്‍ലൈൻ സ്റ്റാറ്റസ് കാണിക്കുകയും ചെയ്യും.വാട്ട്സ്ആപ്പ് ഈയിടെയായി നിരവധി ഫീച്ചറുകളില്‍ പ്രവർത്തിക്കുന്നുണ്ട്.
തീർന്നില്ല …..റിമൈൻഡർ സംവിധാനം ഒരുക്കിയിരിക്കുകയാണ് വാട്സ് ആപ്പ്. പ്രിയപ്പെട്ടവരുടെ പിറന്നാളുകളും, വിശേഷ ദിവസങ്ങളും മറന്നു പോവാതെ ഇതിലൂടെ റിമൈൻഡ് ചെയ്യാൻ സാധിക്കും.
ഇതുവഴി പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസുകളും മെസേജുകളും നമ്മളെ വാട്സ് ആപ്പ് അറിയിക്കും. സ്ഥിരമായി ഉപയോഗിക്കുനതോ, ഫേവറേറ്റ് കോണ്‍ടാക്റ്റുകളോ ആയി സേവ് ചെയ്തിരിക്കുന്ന ആളുകളുടെ സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ് ആപ്പ് റിമൈൻഡർ തരുക.
ചാനലുകള്‍ കാണാനും അതില്‍ ചേരാനും ഉപയോക്താക്കള്‍ക്ക് ഉപയോഗപ്രദമായ ഒരു ഫീച്ചറും അടുത്തിടെ ആപ്പ് അവതരിപ്പിച്ചിരുന്നു. ചാനലുകളില്‍ ചേരാന്‍ ക്യുആര്‍ കോഡുകള്‍ സ്കാന്‍ ചെയ്യാൻ സാധിക്കുന്ന സംവിധാനവും വന്നിരുന്നു. ഇതിനായി ഒരു ചാനലിനായുള്ള ക്യുആര്‍ കോഡ് ആക്സസ് ചെയ്യുന്നതിന്, ഉപയോക്താക്കള്‍ ചാനലിലേക്ക് നാവിഗേറ്റ് ചെയ്യണം, മുകളില്‍ വലതുവശത്തുള്ള മൂന്ന് ഡോട്ട് ബട്ടണില്‍ ടാപ്പുചെയ്ത് ഷെയർ മെനുവിലേക്ക് പോകുക. ഇവിടെ, ചാനലിന്റെ ക്യുആര്‍ കോഡ് സൃഷ്ടിക്കുന്നതിനും ഷെയര്‍ ചെയ്യുന്നതിനുമുള്ള ഓപ്ഷന് കണ്ടെത്താനാകും.
അടുത്തിടെയായി ധാരാളം ഫ്രൻഡ്ലി അപ്ഡേഷൻസാണ് വാട്സ് ആപ്പ് കൊണ്ടുവന്നത്. സ്റ്റാറ്റസ് മെൻഷൻ ഓപ്ഷനെല്ലാം ഇതിലൊന്നായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അപ്ഡേഷനുകൾ
.