കൊച്ചിയിൽ വാനും കാറും കൂട്ടിയിടിച്ചു; ഒരാള്ക്ക് ദാരുണാന്ത്യം
Posted On December 13, 2024
0
201 Views
എറണാകുളം ലോ കോളേജിന് മുൻപിൽ വാനും കാറും കൂട്ടിയിടിച്ച് ഒരാള്ക്ക് ദാരുണാന്ത്യം. വാൻ ഡ്രൈവറായ വടുതല സ്വദേശി ജോണിയാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ കാറാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. കാർ ഡ്രൈവറായ എറണാകുളം തമ്മനം സ്വദേശി ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സമീപത്തുണ്ടായിരുന്ന കോപ്പറേഷനിലെ ശുചീകരണ തൊഴിലാളികളാണ് ആദ്യം എത്തിയത്. വാൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.












