ഗുരുവായൂരില്‍ കുചേലദിനാഘോഷം നാളെ
ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയായ ഡിസംബര്‍ 18ന് ഗുരുവായൂര്‍ ദേവസ്വം കുചേല ദിനം ആഘോഷിക്കും. സംഗീതാര്‍ച്ചനയും നൃത്തശില്പവും കുചേലവൃത്തം കഥകളിയും കുചേല ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.കുചേല ദിനത്തിലെ പ്രധാന വഴിപാടായ വിശേഷാല്‍ അവില് നിവേദ്യം ശീട്ടാക്കാന്‍ തുടങ്ങി.
അഡ്വാന്‍സ് ബുക്കിങ്ങ് കഴിഞ്ഞ് ബാക്കി വരുന്ന ടിക്കറ്റുകള്‍ ഇന്ന് വൈകിട്ട് 5 മണി മുതല്‍ ക്ഷേത്രം കൗണ്ടറില്‍ വെച്ച് വിതരണം ചെയ്യും. 25രൂപയാണ് നിരക്ക്. ഒരു ഭക്തന് പരമാവധി 75 രൂപയുടെ ശീട്ട് നല്‍കും. നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം, എന്നിവയാല്‍ കുഴച്ച അവില് പന്തീരടി പൂജയ്ക്കും അത്താഴ പൂജയ്ക്കും ഗുരുവായൂരപ്പന് നേദിക്കും. കൂടാതെ അവില്, പഴം, ശര്‍ക്കര തുടങ്ങിയവ ഭക്തര്‍ക്ക് നേരിട്ട് കൊണ്ടുവന്ന് നിവേദിക്കുന്നതിനുള്ള സംവിധാനവും ദേവസ്വം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.