വീണ്ടും പൊലീസ് മരണം; എറണാകുളത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
Posted On December 17, 2024
0
265 Views
സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ. പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സി ബിജുവിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ അയൽവാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തിപരമായ പ്രശ്നങ്ങളാണെന്നാണ് സൂചന.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്ജി
December 5, 2025













